Tuesday, May 24, 2011

Microsoft buys Skype for $8.5 billion


    ആഗോള ഓണ്ലൈന്ഭൂപടത്തില്സ്കൈപ്പിനുള്ള സ്ഥാനം അനിര്വചനീയമാണ്. എന്നുവെച്ചാല്പരസ്പരം കണ്ടുകൊണ്ടും കാണാതെയും സംസാരിക്കാന്ലോകരെ പഠിപ്പിച്ച യാഹൂ മെസഞ്ചറിനോടും പിന്നീടുവന്ന സാക്ഷാല്ജിടോക്കിനോടും ഇല്ലാത്ത ഒരു മമത ഇന്റര്നെറ്റ് ഉപഭോക്താക്കള്ക്ക് സ്കൈപ്പിനോടുണ്ട്. അമേരിക്കയിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെയുള്ള കോര്പ്പറേറ്റ് ഓഫീസുകളിലെ തിരക്കില്ജോലിചെയ്യുന്ന കൊച്ചു മകള്ക്കും കേരളത്തിലെ നാട്ടുമ്പുറത്തെ വീട്ടില്കുത്തിയിരിക്കുന്ന അമ്മൂമ്മക്കും സ്കൈപ്പ് അത്രയേറെ ഉപകാരിയാണ്.

ജന്മനാ വലിയ തറവാട്ടുമഹിമയൊന്നും അവകാശപ്പെടാനില്ലാത്ത സ്കൈപ്പ് കംപ്യൂട്ടര്യുഗത്തിലെ പഴക്കം ചെന്ന തറവാട്ടില്എത്തിപ്പെട്ടിരിക്കുന്നു ഒടുവില്‍-മൈക്രോസോഫ്റ്റില്‍. 850 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് സ്കൈപ്പ് സ്വന്തമാക്കിയത്, അതും സ്കൈപ്പിനെ സ്വന്തമാക്കാന്രംഗത്തുണ്ടായിരുന്ന സാക്ഷാല്ഗൂഗിളിനെയും ഫെയ്സ്ബുക്കിനെയും കടത്തിവെട്ടിക്കൊണ്ട്.

ഈസ്റ്റോണിയയിലെ മൂന്ന് സോഫ്റ്റ്വേര്ഡെവലപ്പര്മാര്ചേര്ന്ന് രൂപം കൊടുത്ത സ്കൈപ്പ് എട്ടുവര്ഷത്തെ ചരിത്രത്തിനുള്ളില്പല ഭാവമാറ്റങ്ങള്ക്കും വിധേയമായി. 2003 ല്വാണിജ്യാടിസ്ഥാനത്തില്പ്രവര്ത്തനമാരംഭിച്ച സ്കൈപ്പിന്റെ ഓഹരികള്‍ 2006 ലാണ് ഊബേ എന്ന ഈകോമേഴ്സ് കമ്പനി വാങ്ങിയത്. മൂന്നു വര്ഷം കഴിഞ്ഞ് നല്ല ലാഭത്തിന് എഴുപതു ശതമാനം ഷെയറുകള്വിറ്റു. കഴിഞ്ഞ ആഗസ്തില്വീണ്ടും ഓഹരികള്വില്ക്കാന്തയ്യാറായതോടെയാണ് മൈക്രോസോഫ്റ്റ് സ്കൈപ്പിനെ സ്വന്തമാക്കാനുള്ള നീക്കം ആരംഭിച്ചത്.

കംപ്യൂട്ടറില്നിന്നും കംപ്യൂട്ടറിലേക്കും താരതമ്യേന ചില്ലറ കാശു കൊടുത്ത് ടെലഫോണുകളിലേക്കും വിളിക്കാന്ഏതാണ്ട് 70 കോടി പേരാണ് ഇന്ന് സ്കൈപ്പ് ഉപയോഗിക്കുന്നത്. കമ്പനിയെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന തുക കൊടുത്ത് സ്വന്തമാക്കണമെങ്കില്മൈക്രോസോഫ്റ്റ് എന്തെങ്കിലുമൊക്കെ മുന്നില്കണ്ടിട്ടുണ്ടാകുമെന്നുറപ്പ്. വീഡിയോ കോണ്ഫറന്സിന്റെ ഭാവി ഇനി മൈക്രോസോഫ്റ്റായിരിക്കും നിശ്ചയിക്കുക എന്നാണ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ബാല്മര്പറഞ്ഞത്.

മൈക്രോസോഫ്റ്റില്സ്കൈപ്പ് പ്രത്യേക വിഭാഗമായായിരിക്കും പ്രവര്ത്തിച്ചു തുടങ്ങുക. ബാല്മറുടെ നേരിട്ടുള്ള നിയന്ത്രണത്തില്സ്കൈപ്പിന്റെ നിലവിലുള്ള മേധാവി ടോണി ബേറ്റ്സ് തന്നെ തുടര്ന്നും കാര്യങ്ങള്നോക്കും. വിന്ഡോസിന്റെ എട്ടാം പതിപ്പിനൊപ്പം സ്കൈപ്പ് നല്കാണ് പദ്ധിതിയെന്നും പറഞ്ഞു കേള്ക്കുന്നുണ്ട്.

എംഎസ്എന്എന്ന തങ്ങളുടെ പാരമ്പര്യസ്വത്തായ മെസഞ്ചറിനനെ വളര്ത്തി വലുതാക്കാന്മൈക്രോസോഫ്റ്റ് പലതവണ ശ്രമിച്ചു പരാജയപ്പെട്ടതാണ്. യാഹൂ മെസഞ്ചറിന്റെ ജനപ്രിയതയായിരുന്നു അവര്നേരിട്ട ഏറ്റവും വലിയ തലവേദന. കംപ്യൂട്ടറില്നിന്ന് കംപ്യൂട്ടറിലേക്കുള്ള നേരിട്ടു കണ്ടുള്ള സംസാരത്തിന് നിരവധി പേര്യാഹൂവിനെ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളാണെങ്കില്ജിമെയിലിനൊപ്പം തന്നെയാണ് വീഡിയോ കോളിംഗ് ഒരുക്കിയത്. സാഹചര്യത്തില്വിന്ഡോസില്നിന്ന് നേരിട്ടുതന്നെ ഇന്റര്നെറ്റ് ടെലഫോണ്സൗകര്യം ഏര്പ്പെടുത്തി മാര്ക്കറ്റ് പിടിക്കാനാകും മൈക്രോസോഫ്റ്റ് ശ്രമിക്കുക.

മറ്റൊരു സാധ്യതകൂടി മൈക്രോസോഫ്ടിന് സ്കൈപ്പിന്റെ പിന്തുണ വഴി തുറുന്നു കിട്ടുമെന്ന് ചില നിരീക്ഷകര്കരുതുന്നു. അത് സ്മാര്ട്ട്ഫോണ്രംഗത്താണ്. ലോകത്തെ ഏറ്റവും വലിയ മൊബൈല്ഫോണ്കമ്പനിയായ നോക്കിയയും മൈക്രോസോഫ്റ്റുമായി, സ്മാര്ട്ട്ഫോണ്രംഗത്ത് യോജിച്ചു പ്രവര്ത്തിക്കാന്അടുത്തയിടെയാണ് കരാറുണ്ടാക്കിയത്. വീഡിയോകോള്പോലുള്ള ഭാവി സാധ്യതകളുടെ കാര്യത്തില്‍, മൈക്രോസോഫ്ടിന്റെ വിന്ഡോസ് ഫോണ്‍ 7 പ്ലാറ്റ്ഫോമിന് ഭാവിയില്കരുത്തു പകരുക ഒരുപക്ഷേ, സ്കൈപ്പായിരിക്കാം. സ്കൈപ്പിന്റെ 70 കോടി യൂസര്അടിത്തറ ചില്ലറ കാര്യമല്ലല്ലോ

Courtesy:mathrubhumi